ആക്സൽ ഡിസാസി ചെൽസിയിലേക്ക്; ധാരണയായി
Monday, July 31, 2023 3:51 AM IST
ലണ്ടൻ: എഎസ് മൊണാക്കോയുടെ പ്രതിരോധനിര താരം ആക്സൽ ഡിസാസി ഇംഗ്ലീഷ് ക്ലബ് ചെൽസിയിലേക്ക്. ഫ്രഞ്ച് താരമായ ഡിസാസിയെ സ്വന്തമാക്കാൻ ചെൽസിയും മൊണാക്കോയും തമ്മിൽ ധാരണയിൽ എത്തിയതായി അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.
25കാരനായ ഡിസാസിക്ക് മൊണാക്കോയിൽ 2025 വരെയുള്ള കരാർ ഉണ്ട്. ഏകദേശം 45 മില്യൺ യൂറോ വിലമതിക്കുന്ന ട്രാൻസ്ഫർ ഫീ താരത്തിനായി ചെൽസി നൽകേണ്ടി വരും. 2020ൽ ആയിരുന്നു ഡിസാസി മൊണാക്കോയിൽ എത്തിയത്.