അഞ്ചു വയസുകാരിയുടെ കൊലപാതകം ഭൗർഭാഗ്യകരം; റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് ഗവർണർ
Sunday, July 30, 2023 5:31 PM IST
ന്യൂഡല്‍ഹി: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം അതീവ ദൗര്‍ഭാഗ്യകരമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംഭവത്തിന്റെ റിപ്പോര്‍ട്ട് തേടുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കുന്നതിനു കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണിപ്പുര്‍ സംഭവത്തേക്കുറിച്ചു പറഞ്ഞതുപോലെതന്നെ, ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ഇനി ഇത്തരമൊരു ക്രൂരത ചെയ്യാന്‍ ആര്‍ക്കും ധൈര്യമുണ്ടാകാത്ത വിധത്തില്‍ സര്‍ക്കാര്‍ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നും ഗവർണർ വ്യക്തമാക്കി.