വർക്കലയിൽ തിരയിൽപ്പെട്ട് യുവാവ് മരിച്ചു
Sunday, July 30, 2023 11:50 AM IST
തിരുവനന്തപുരം: വര്‍ക്കലയില്‍ തിരയില്‍പ്പെട്ട് യുവാവ് മരിച്ചു. കോട്ടയം നാട്ടകം സ്വദേശി റിയാദ് (32) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10നാണ് സംഭവം. പാപനാശത്ത് കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെടുകയായിരുന്നു. ഉടനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കരയ്ക്കെത്തിച്ച് സിപിആര്‍ നല്കി.
വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ ദിവസമാണ് ഇയാൾ വര്‍ക്കലയില്‍ എത്തിയത്.