കൊല്ലം: അഴീക്കൽ മത്സ്യബന്ധനത്തിനിടയിൽ വലയന്ത്രത്തിൽ കുരുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ചെറിയഴീക്കൽ ശ്രീ മന്ദിരത്തിൽ വേണു (48) ആണ് മരിച്ചത്.

ചെറിയഴീക്കൽ സ്വദേശി ഡാനി രഘുവിന്‍റെ ഉടമസ്ഥയിലുള്ള "ഹര ഹര മഹാദേവ’ എന്ന വള്ളത്തിലെ തൊഴിലാളിയാണ്. രാവിലെ കടലിൽ വലയിടുമ്പോഴാണ് സംഭവമുണ്ടായത്.

മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ശനിയാഴ്ച രാവിലെ തു​മ്പ​യി​ല്‍ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയിരുന്നു. തു​മ്പ സ്വ​ദേ​ശി ഫ്രാ​ന്‍​സി​സ് അ​ല്‍​ഫോ​ണ്‍​സ്(65) ആ​ണ് മ​രി​ച്ച​ത്.

തീ​ര​ദേ​ശ പോ​ലീ​സി​നും കോ​സ്റ്റ്ഗാ​ര്‍​ഡും ചേ​ര്‍​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് വ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ളെ കാ​ണാ​താ​യ​ത്.

മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ വ​ള്ളം ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട് മ​റ​യു​ക​യാ​യി​രു​ന്നു. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് നാ​ലു പേ​ര്‍ നീ​ന്തി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.