തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി
Saturday, July 29, 2023 8:43 AM IST
തിരുവനന്തപുരം: തുമ്പയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി ഫ്രാന്‍സിസ് അല്‍ഫോണ്‍സ്(65) ആണ് മരിച്ചത്.
തീരദേശ പോലീസിനും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് വള്ളം മറിഞ്ഞ് ഒരാളെ കാണാതായത്.
മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റ് നാലു പേര് നീന്തി രക്ഷപ്പെട്ടിരുന്നു.