ചുരാചന്ദ്പുരിലെ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു
Thursday, July 27, 2023 11:21 PM IST
ഇംഫാല്‍: മണിപ്പുരിലെ പ്രശ്നബാധിത പ്രദേശങ്ങളിലൊന്നായ ചുരാചന്ദ്പുര്‍ ജില്ലയില്‍ ഇന്ന് പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു.
മെയ്തെയ്-കുക്കി സായുധസംഘങ്ങൾ നടത്തിയ ഏറ്റുമുട്ടലിൽ തോര്‍ബംഗ് മേഖലയില്‍ കനത്ത വെടിവയ്പ്പും ബോംബേറുമാണ് ഉണ്ടായത്. പുലർച്ചെ തുടങ്ങിയ ഏറ്റുമുട്ടൽ ഏറെനേരം നീണ്ടുനിന്നു.
കേന്ദ്ര സേനയുടെയും മണിപ്പുര്‍ പോലീസിന്റേയും അടിയന്തര ഇടപെടലുകള്‍ ഉണ്ടായിട്ടും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷെല്ലാക്രമണവും വെടിവയ്പ്പും തുടരുകയാണ്. സംസ്ഥാനത്ത് സംഘർഷം ആരംഭിച്ചത് മുതൽ 160ല്‍ പരം ആളുകള്‍ ഇതുവരെ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.