മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; അന്വേഷണത്തിന് സിബിഐ
Thursday, July 27, 2023 7:41 PM IST
ഇംഫാൽ: മണിപ്പുരിൽ രണ്ട് കുക്കി സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കാനൊരുങ്ങി സർക്കാർ. കേസ് സിബിഐ ഉടൻ ഏറ്റെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കേസിന്റെ വിചാരണ മണിപ്പുരിന് പുറത്ത് നടത്തുമെന്നാണ് വിവരം. ആസാം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കേസ് മാറ്റാനാണ് സർക്കാർ ആലോചിക്കുന്നത്.
ഇതിനിടെ, സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന ദൃശ്യം റിക്കാർഡ് ചെയ്ത വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തെന്നും സർക്കാർ മുൻകൈ എടുത്ത് നടത്തുന്ന കുക്കി - മെയ്തേയ് സമാധാനചർച്ചകൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.