മണിപ്പുർ സംഘർഷം; സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് മാർ ഇലവനാൽ
Wednesday, July 26, 2023 11:32 PM IST
മുംബൈ: മണിപ്പുരിൽ നടക്കുന്ന ക്രൈസ്തവവേട്ടയ്ക്കെതിരെ, നിഷ്ക്രിയമായ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് ബിഷപ് മാർ തോമസ് ഇലവനാൽ.
മണിപ്പുരിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സർക്കാർ സംരക്ഷണം നൽകണമെന്നും മാർ ഇലവനാൽ ആവശ്യപ്പെട്ടു. കല്യാൺ രൂപത പിതൃവേദി സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനവും മണിപ്പുർ ജനതാ ഐക്യദാർഢ്യയോഗവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിതൃവേദി ഡയറക്ടർ ഫാ. ബോബി മുളക്കാംപിള്ളി അധ്യക്ഷത വഹിച്ചു. പിതൃവേദി പ്രസിഡന്റ് അഡ്വ. വി.എ. മാത്യു, സെക്രട്ടറി ആന്റണി ഫിലിപ്പ്, ട്രഷറർ സുരേഷ് തോമസ്, വൈസ് പ്രസിഡന്റ് പി.ഒ. ജോസ്, ജോയിന്റ് സെക്രട്ടറി റ്റിറ്റി തോമസ്, പിആർഒ സജി വർക്കി എന്നിവർ പ്രസംഗിച്ചു.