മൂവാറ്റുപുഴയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വിദ്യാർഥിനി മരിച്ചു
Wednesday, July 26, 2023 9:54 PM IST
മൂവാറ്റുപുഴ: റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു. മൂവാറ്റുപുഴ നിർമല കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥി നമിത ആണ് മരിച്ചത്.
നിർമല കോളേജ് മുന്നിലുള്ള ബസ് സ്റ്റോപ്പിന് സമീപത്ത് ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. തിരക്കേറിയ പ്രദേശത്ത് റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാർഥികളെ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
നമിതയ്ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു വിദ്യാർഥിനിക്കും ബൈക്ക് ഓടിച്ചിരുന്നയാൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടം നടന്നയുടൻ നമിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.