ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ചാണ്ടി ഉമ്മന് തന്നെ: വി.എം. സുധീരൻ
Monday, July 24, 2023 6:45 PM IST
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി മകൻ ചാണ്ടി ഉമ്മൻ തന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുതിർന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ.
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിനിടെയാണ് സുധീരൻ ഇക്കാര്യം പറഞ്ഞത്.
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ സ്ഥാനാർഥിയാകുമെന്നാണ് കരുതുന്നതെന്നും സുധീരൻ കൂട്ടിച്ചേർത്തു.