സൈനിക വിവരങ്ങൾ പാക്കിസ്ഥാന് കൈമാറി; എംബസി ഉദ്യോഗസ്ഥന് തടവുശിക്ഷ
Monday, July 24, 2023 6:26 AM IST
ന്യൂഡൽഹി: സൈനിക വിവരങ്ങൾ പാക്കിസ്ഥാൻ എംബസി ഉദ്യോഗസ്ഥന് കൈമാറിയ സൈനികന് പത്തുവർഷത്തെ തടവുശിക്ഷ.
രാജ്യത്തെ വടക്കൻ അതിർത്തിയിലെ സൈനിക പ്രവർത്തനങ്ങളെക്കുറിച്ച് ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന നായ്ക് അബിദ് എന്ന ആബിദ് ഹുസൈനുമായാണ് ഇയാൾ പങ്കുവച്ചത്.
ഗാർഡ് ഡ്യൂട്ടി ലിസ്റ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇയാൾ കൈമാറിയെന്നാണ് സൂചന. ഈ പട്ടാളക്കാരന് നിസാര വിവരങ്ങൾ മാത്രമേ കൈമാറാൻ സാധിച്ചിരുന്നുവെന്നാണ് കരുതുന്നത്. കൂടൂതൽ വിവരങ്ങൾ ലഭ്യമല്ല.