നടന് സൂര്യയുടെ ബാനര്‍ കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർഥികൾ മരിച്ചു
Monday, July 24, 2023 6:02 AM IST
അമരാവതി: നടന് സൂര്യയുടെ ബാനര്‍ കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേര് മരിച്ചു. ആന്ധ്രാപ്രദേശിലെ പാല്പ്പനാട് ജില്ലയിലെ മോപ്പുലവാരിപ്പാലം ഗ്രാമത്തിലാണ് സംഭവം.
നാക്ക വെങ്കിടേഷ്, പോലൂരി സായി എന്നിവരാണ് മരിച്ചത്. സൂര്യയുടെ ജന്മദിനത്തില് ബാനര്‍ സ്ഥാപിക്കുന്നതിനിടെയാണ് അപകടം നടന്നത്.
മരിച്ച ഇരുവരും നരസറോപേട്ടലെ സ്വകാര്യ കോളജിലെ രണ്ടാം വര് ബിരുദ വിദ്യാര്‍ഥികളാണ്. മൃതദേഹങ്ങള്‍ നരസറോപേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍.