കുഴൽക്കിണറിൽ വീണ മൂന്നു വയസുകാരനെ രക്ഷിച്ചു
Monday, July 24, 2023 4:31 AM IST
പാറ്റ്ന: ബിഹാറിലെ നളന്ദയിൽ കുല് ഗ്രാമത്തില്‍ കുഴൽക്കിണറിൽ വീണ മൂന്നു വയസുകാരനെ രക്ഷിച്ചു. അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ ദേശീയ ദുരന്തനിവാരണ സേന രക്ഷിച്ചത്.
ശുഭം കുമാർ എന്ന കുട്ടിയാണ് കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണത്. 40 അടി താഴ്ചയുള്ള കുഴൽക്കിണറായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എന്‍ഡിആര്‍എഫ് അറിയിച്ചു.
കൃഷി ആവശ്യങ്ങള്‍ക്കായി ഒരു കര്ഷകന് കുഴിച്ച കുഴല്‍ക്കിണറായിരുന്നു. ഉപേക്ഷിക്കപ്പെട്ട കുഴല്‍കിണര്‍ മൂടിയിട്ടില്ലായിരുന്നു.