പറപ്പിക്കാൻ ആളെത്തിയില്ല; തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാനം വൈകിയത് എട്ട് മണിക്കൂർ
Sunday, July 23, 2023 8:00 AM IST
ന്യൂഡൽഹി: പൈലറ്റ് എത്താത്തതോടെ ഡൽഹിയിൽനിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനം വൈകി. എട്ട് മണിക്കൂറാണ് വിമാനം വൈകിയത്. രാത്രി 9.45ന് പുറപ്പെടേണ്ട വിമാനം രാവിലെ ആറിനാണ് പുറപ്പെട്ടത്.
ഇതോടെ വിവിധ രാജ്യങ്ങളിൽ നിന്നടക്കം എത്തിയ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. വിമാനം പുറപ്പെട്ടാന്‍ ഏറെ വൈകിയതോടെ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. പൈലറ്റില്ലെന്ന കാരണം പറഞ്ഞാണ് എയർ ഇന്ത്യ വിമാനം വൈകിപ്പിച്ചത്.
പൈലറ്റ് ഉറങ്ങിപ്പോയതിനാൽ മുംബൈയിൽ നിന്നു കോഴിക്കോടേക്കുള്ള എയർ ഇന്ത്യ വിമാനം ശനിയാഴ്ച പുറപ്പെട്ടത് മണിക്കൂറുകൾ വൈകിയാണ്.