ആന്ദ്രേ ഒനാന യുണൈറ്റഡിലേക്ക്
Friday, July 21, 2023 2:30 AM IST
ലണ്ടൻ: ഇന്റർ മിലാന്റെ കാമറൂണിയൻ ഗോൾകീപ്പർ ആന്ദ്രേ ഒനാനയെ ടീമിലെത്തിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്.
57 മില്യൺ ഡോളർ നൽകിയാണ് ഒനാനയെ റെഡ് ഡേവിൾസ് സ്വന്തമാക്കിയത്. 27 വയസുകാരനായ താരം അഞ്ച് വർഷത്തേക്കാണ് യുണൈറ്റഡുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.
ക്ലബ് വിട്ട വെറ്ററൻ താരം ഡേവിഡ് ഡി ഹിയയ്ക്ക് പകരക്കാരനായി ആണ് ഒനാനയെ യുണൈറ്റഡ് ടീമിലെത്തിച്ചത്. ഒരൊറ്റ സീസണിൽ മാത്രം ഇന്റർ കുപ്പായം അണിഞ്ഞ താരം ഇറ്റാലിയൻ വമ്പന്മാർക്കൊപ്പം സീരിയ എ, സൂപ്പർ കപ്പ് നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.
ഈ സീസണിലെ യുയേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോട് പൊരുതിത്തോറ്റ ടീമിലും ഒനാന അംഗമായിരുന്നു.