മിൽക്ക് ഷേക്കിൽ വിഷാംശം; പാക്കിസ്ഥാനിൽ കുട്ടികൾ മരിച്ചു
Wednesday, July 19, 2023 8:33 AM IST
കറാച്ചി: പാക്കിസ്ഥാനിൽ വിഷം ഉള്ളിൽ ചെന്ന് രണ്ടു കുട്ടികൾ മരിച്ചു. മൂന്നുപേർ ഗുരുതരാവസ്ഥയിൽ. പഞ്ചാബ് പ്രവശ്യയിലെ സഹിവാളിലാണ് സംഭവം.
സഹിവാൾ സ്വദേശിയായ ഒരാൾ തന്റെ അഞ്ച് മക്കൾക്ക് ഉണ്ടാക്കി നൽകിയ മിൽക്ക് ഷേക്കിലാണ് വിഷാംശമുണ്ടായിരുന്നത്. ഇത് കുടിച്ചതിന് ശേഷം എല്ലാവരുടെയും ആരോഗ്യനില വഷളാകുകയായിരുന്നു.
ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഏഴ് മാസവും മൂന്ന് വയസും പ്രായമുള്ള കുട്ടികൾ മരിക്കുകയായിരുന്നു.
അബീഹ(13), ഫായിഖ(11), ഇമാൻ(ആറ്) എന്നിവരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
നേരത്തെ, കറാച്ചിയിലെ കെമാരി ജില്ലയിലെ മുഹമ്മദ് അലി ലഘാരി ഗോത്തിൽ പനി ബാധിച്ച് 16കുട്ടികൾ ഉൾപ്പടെ 19 പേർ മരിച്ചിരുന്നു.