തി​രു​വ​ന​ന്ത​പു​രം: മു​ന്‍​ മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​വു​മാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ച് നി​യ​മ​സ​ഭാ​ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍. കേ​ര​ള രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ലെ ഒ​രി​ക്ക​ലും മ​റ​വി​യി​ലാ​ഴാ​ത്ത ഒ​രു അ​ധ്യാ​യം അ​വ​സാ​നി​ച്ചി​രി​ക്കു​ന്നു എ​ന്ന് അദ്ദേഹം പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളെ ജീ​വ​ശ്വാ​സം പോ​ലെ ക​രു​തി​യ ആ​ളാ​യി​രു​ന്നു ഉ​മ്മ​ന്‍ ചാ​ണ്ടി. കോ​ണ്‍​ഗ്ര​സി​ലെ ജ​ന​കീ​യ മു​ഖം. കേ​ര​ള​ത്തി​ല​ങ്ങോ​ള​മി​ങ്ങോ​ളം സ​ഞ്ച​രി​ച്ച് ജ​ന​ങ്ങ​ളെ കേ​ള്‍​ക്കാ​ന്‍ ത​യാ​റാ​യ ജ​ന​കീ​യ​നാ​യ നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം.

തു​ട​ര്‍​ച്ച​യാ​യി ഒ​രേ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട്, 50 വ​ര്‍​ഷ​ത്തി​ല​ധി​കം തു​ട​രു​ക; ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് മാ​ത്രം സാ​ധ്യ​മാ​യ ഒ​ന്നാ​ണ്. ഇ​നി അ​ങ്ങ​നെ​യൊ​രു റി​ക്കാ​ര്‍​ഡ് ആ​ര്‍​ക്കും സാ​ധി​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും ഷം​സീ​ര്‍ പ​റ​ഞ്ഞു.

ഏ​ത് അ​വ​ശ​ത​ക​ള്‍​ക്കി​ട​യി​ലും ഉ​മ്മ​ന്‍​ചാ​ണ്ടി ത​ന്‍റെ പൊ​തു​ജീ​വി​തം സ​ജീ​വ​മാ​ക്കി നി​ല​നി​ര്‍​ത്തി. വി​മ​ര്‍​ശ​ന​ങ്ങ​ളെ ചി​രി​ച്ചു കൊ​ണ്ട് നേ​രി​ട്ട്. രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റം വ്യ​ക്തി​ബ​ന്ധ​ങ്ങ​ള്‍ കാ​ത്തു​സൂ​ക്ഷി​ച്ച അ​ദ്ദേ​ഹം പു​തു​ത​ല​മു​റ​യി​ലെ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഒ​രു പാ​ഠ പു​സ്ത​ക​മാ​ണെ​ന്നും ഷം​സീ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മ​ര​ണംവ​രെ​യും എ​ല്ലാ അ​ര്‍​ഥ​ത്തി​ലും ജ​ന​പ്ര​തി​നി​ധി​യാ​യ അ​ദ്ദേ​ഹ​ത്തി​ന് ത​ന്‍റേ​യും കേ​ര​ള നി​യ​മ​സ​ഭ​യു​ടെ​യും ആ​ദ​ര​ങ്ങ​ള്‍ അ​ര്‍​പ്പി​ക്കു​ന്ന​താ​യും ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃഖ​ത്തി​ല്‍ പ​ങ്കുചേ​രു​ന്ന​താ​യും ഷം​സീ​ര്‍ പ​റ​ഞ്ഞു.