പകരം വയ്ക്കാനില്ലാത്ത നേതാവ്: പി.ജെ. ജോസഫ്
Tuesday, July 18, 2023 3:20 PM IST
തൊടുപുഴ: ജനങ്ങളോടൊപ്പംനിന്ന് അവരില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്. പ്രതിസന്ധിയിലും ദുരിതത്തിലും പെട്ടുഴലുന്ന മനുഷ്യരുടെ കണ്ണീരൊപ്പാന്‍ അദ്ദേഹത്തിനായി.
സേവനത്തിന്റെയും കരുണയുടെയും രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു. പകരം വയ്ക്കാനില്ലാത്ത നേതാവാണ് ഉമ്മന്‍ ചാണ്ടി. അഞ്ചുപതിറ്റാണ്ടിലധികം നിയമസഭയുടെ ഭാഗമായി പ്രവര്‍ത്തിക്കാനായതും അത്യപൂര്‍വമായ നേട്ടമായി.
ജനസമ്പര്‍ക്ക പരിപാടിയിലൂടെ ആയിരക്കണക്കിനു സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി. കേരളത്തിന്റെ വികസനരംഗത്ത് ശ്രദ്ധേയമായ ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ അദ്ദേഹത്തിനായി.
ഏവര്‍ക്കും സ്വീകാര്യനായ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിയോഗം തീരാനഷ്ടമാണെന്നും പി.ജെ. ജോസഫ് പറഞ്ഞു.