തി​രു​വ​ല്ല: പ​തി​മൂ​ന്നു​കാ​രി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. കു​ന്ന​ന്താ​നം പാ​ല​യ്ക്കാ​ത്ത​കി​ടി മ​ഠ​ത്തി​ൽ​കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ വീ​ട്ടി​ൽ ജി​ബി​ൻ ജോ​ണി​നെ (​ഇ​ട്ടി -26) യാ​ണ് തി​രു​വ​ല്ല ഡി​വൈ​എ​സ്പി എ​സ്. അ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​റു​മാ​സം മു​മ്പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി ആ​റു​മാ​സം​മു​മ്പ് മെ​ന​ഞ്ചൈ​റ്റി​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​രി​ച്ചു. തു​ട​ർ​ന്നു​ന​ട​ത്തി​യ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് പെ​ൺ​കു​ട്ടി നി​ര​ന്ത​ര പീ​ഡ​ന​ത്തി​നി​ര​യാ​യ വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ച​ത്.

ഇ​തേ തു​ട​ർ​ന്ന് കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ കു​മ​ളി തോ​ട്ട​യ്ക്കാ​ട് വി​ല്ലേ​ജി​ൽ കൈ​ലാ​സ മ​ന്ദി​ര​ത്തി​ൽ വി​ഷ്ണു സു​രേ​ഷി(26)​നെ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ജൂ​ൺ 20നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തി​രു​വ​ല്ല ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കേ​സ് ഏ​റ്റെ​ടു​ത്ത​ത്. തു​ട​ർ​ന്ന് സാ​ക്ഷി മൊ​ഴി​ക​ളും പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ന​മ്പ​റും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​മാ​ണ് ജി​ബി​ൻ ജോ​ണി​ന്‍റെ അ​റ​സ്റ്റി​ൽ ക​ലാ​ശി​ച്ച​ത്.

പി​ടി​യി​ലാ​യ ജി​ബി​ൻ ജോ​ണി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്നും ഇ​രു​പ​തി​ല​ധി​കം പെ​ൺ​കു​ട്ടി​ക​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ അ​ട​ക്കം ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ ഫോ​ൺ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​വും അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നു ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. തി​രു​വ​ല്ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.