മന്ത്രി സെന്തില്‍ ബാലാജിയെ സ്വകാര്യ ആശുപത്രിയിൽനിന്നും ജയിലിലേക്ക് മാറ്റി
Monday, July 17, 2023 11:22 PM IST
ചെന്നൈ: തമിഴ്നാട്ടിൽ കള്ളപ്പണക്കേസിൽ ജുഡീഷല്‍ കസ്റ്റഡിയിലുള്ള മന്ത്രി സെന്തില്‍ ബാലാജിയെ ജയിലിലേക്ക് മാറ്റി. ബൈപാസ് സർജറിയെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന സെന്തിൽ ബാലാജിയെ പുഴല്‍ ജയിലിലേക്കാണ് മാറ്റിയത്.
ബാലാജിക്ക് ചികിത്സ തുടരാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിലവിൽ ജൂലൈ 26 വരെ ജുഡീഷൽ കസ്റ്റഡിയിലാണു സെന്തിൽ.
ജൂൺ14നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സെന്തിൽ ബാലാജിയെ അറസ്റ്റു ചെയ്തത്.