താമരശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്
സ്വന്തം ലേഖകൻ
Monday, July 17, 2023 11:25 AM IST
കോഴിക്കോട്: താമരശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്. ചുരത്തിന്‍റെ ആറാം വളവില്‍ കെഎസ്ആര്‍ടിസി ബസ് തകരാറിലായതോടെയാണ് ഗതാഗത കുരുക്ക് ഉണ്ടായത്.
ഇന്ന് രാവിലെയാണ് കെഎസ്ആര്‍ടിസി ബസ് തകരാറിലായി വഴിയില്‍ കുടുങ്ങിയത്. ചുരത്തിൽ വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്. ചെറുവാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കടത്തിവിടുന്നത്.