ബംഗ്ലാദേശിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു
Monday, July 17, 2023 5:36 AM IST
ധാക്ക: ബംഗ്ലാദേശിലെ ധാക്കയിൽ ബുരിഗംഗാ നദിയിൽ ബോട്ട് മുങ്ങി നാല് പേർ മരിച്ചു. ഏഴ് പേരെ നദിയിൽ നിന്ന് രക്ഷപ്പെടുത്തി.
20 പേരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് തീരത്തിന് സമീപത്ത് വച്ചുതന്നെയാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ഭൂരിഭാഗം പേരും നീന്തി കരയിൽ എത്തിയതായും പ്രദേശത്ത് വ്യാപക തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ഫ്ലഡ്ലൈറ്റുകൾ തെളിയിച്ചും ഡിംഗി ബോട്ടുകൾ ഉപയോഗിച്ചും അഗ്നിരക്ഷാസേന രാത്രി വൈകിയും തെരച്ചിൽ നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.