പ്രളയക്കെടുത്തിൽ അകപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേജരിവാൾ
Sunday, July 16, 2023 9:18 PM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രളയക്കെടുത്തിൽ അകപ്പെട്ട കുടുംബങ്ങൾക്ക് ധനസാഹയം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. വെള്ളപ്പൊക്കത്തെത്തുടർന്ന് യമുനാ നദിയുടെ തീരത്ത് താമസിക്കുന്ന നിരവധി പാവപ്പെട്ട കുടുംബങ്ങൾ വളരെയധികം ദുരിതമനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുരിതബാധിത കുടുംബങ്ങൾക്ക് 10,000 രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. ആധാർ കാർഡുകൾ ഉൾപ്പെടെയുള്ള പേപ്പറുകൾ നഷ്ടപ്പെട്ടവർക്ക് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വസ്ത്രങ്ങളും പുസ്തകങ്ങളും നഷ്ടപ്പെട്ട കുട്ടികൾക്ക് സ്കൂളിന്റെ പേരിൽ ഇവ നൽകുമെന്നും കേജരിവാൾ കൂട്ടിച്ചേർത്തു.