കെഎസ്ആർടിസി നന്നാകാൻ സമ്മതിക്കാത്തത് ചില കുബുദ്ധികൾ: ബിജു പ്രഭാകർ
Sunday, July 16, 2023 11:10 PM IST
തിരുവനന്തപുരം: ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തുള്ളത് കേരള ആർടിസിയിലാണെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കെഎസ്ആര്‍ടിസിയുടെ 1180 ബസുകള്‍ കട്ടപ്പുറത്താണ്. ഈ ബസുകള്‍ കൂടി നിരത്തിലിറങ്ങിയാലേ കെഎസ്ആര്‍ടിസിയുടെ നഷ്ടക്കണക്കുകള്‍ കുറയു. ഒരു വിഭാഗം ജീവനക്കാര്‍ സ്ഥാപനത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയാണ്.
മന്ത്രിയെയും എംഡിയെയും വില്ലന്മാരായി വരുത്തി തീർക്കുകയാണെന്നും മാനേജ്മെന്റിനെതിരെ നിരന്തരം കള്ളവാർത്തകൾ നൽകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചില കുബുദ്ധികൾ ആണ് കെഎസ്ആർടിസി നന്നാവാൻ സമ്മതിക്കാത്തത്. 1243 പേർ മാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ല. സ്വിഫ്റ്റ് കെഎസ്ആർടിസിക്ക് ഭീഷണിയാണെന്ന് വ്യാജ പ്രചരണമെന്നും അദ്ദേഹം പറഞ്ഞു
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി സംബന്ധിച്ച് സിഎംഡി ബിജു പ്രഭാകര്‍ ഫേസ്ബുക്കിലൂടെ നടത്തുന്ന വിശദീകരണ പരിപാടിയുടെ രണ്ടാം ദിനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.