പ്രതിസന്ധി രൂക്ഷമോ..? കെഎസ്ആർടിസി സിഎംഡി അവധിയിൽ പ്രവേശിക്കുന്നു
Saturday, July 15, 2023 1:55 PM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അവധിയില്‍ പ്രവശിക്കുന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അവധിയെടുക്കുന്നത്.
അതേസമയം, കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി രൂക്ഷമായതായാണ് സൂചന. ഇന്ന് വൈകിട്ട് ആറ് മുതല്‍ കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ജനങ്ങളോട് സംവദിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസിയുടെ വരവ് ചിലവ് കണക്കുകളും അദ്ദേഹം അവതരിപ്പിക്കും. അഞ്ച് എപ്പിസോഡുകളിലൂടെയാണ് വിവരണം ഉണ്ടാകുക.