കോഴിക്കോട് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി
Friday, July 14, 2023 11:46 AM IST
കോഴിക്കോട്: പുതിയാപ്പയില്‍ കടലില്‍ കുടുങ്ങിയ ചെറുവള്ളത്തിലുണ്ടായിരുന്ന മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. രണ്ട് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.
മറൈന്‍ എന്‍ഫോഴ്സ്‌മെന്‍റും മറ്റ് മത്സ്യതൊഴിലാളികളും ചേര്‍ന്നാണ് ഇവരെ കരയ്‌ക്കെത്തിച്ചത്.
ഇന്ന് രാവിലെ കടലില്‍ പോയ ഇവരുടെ വള്ളം കേടാവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മറൈന്‍ എന്‍ഫോഴ്സ്‌മെന്‍റിനെ വിവരമറിയിച്ചു. ബോട്ടില്‍ കെട്ടിവലിച്ചാണ് ഇവരുടെ വള്ളം കരയ്ക്കടുപ്പിച്ചത്.