ഭവാനിപ്പുഴയിൽ കണ്ടെത്തിയ പുലിയുടെ മരണം: തലയ്ക്ക് ഏറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
സ്വന്തം ലേഖകൻ
Wednesday, July 12, 2023 4:19 PM IST
പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ ചത്തനിലയിൽ കണ്ടെത്തിയ പുലിയുടെ മരണം തലയ്ക്ക് ഏറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പുഴയിൽ വീഴും മുമ്പ് പുലി മരിച്ചതായും പിൻകാലുകൾക്ക് ഒടിവുള്ളതായുമായാണ് റിപ്പോർട്ടിൽ കണ്ടെത്തിയത്.
പുലിയുടെ ശരീരസ്രവ സാമ്പിളുകള്‍ ഇന്ന് രാസപരിശോധനയ്ക്ക് അയച്ചു. അട്ടപ്പാടി ഭവാനിപ്പുഴയില്‍ ചിണ്ടക്കി ചെക്ഡാമിന് സമീപമാണ് കഴിഞ്ഞദിവസം പുലിയുടെ ജഡം കണ്ടെത്തിയത്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ജഡം കരയ്ക്കെത്തിച്ചത്.