എ​സ്എ​ന്‍​ഡി​പി യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പ്: ജ​സ്റ്റീ​സ് ശ​ശി​ധ​ര​ന്‍ ക​മ്മീ​ഷ​ന്‍ നി​യ​മ​നം ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു
എ​സ്എ​ന്‍​ഡി​പി യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പ്: ജ​സ്റ്റീ​സ് ശ​ശി​ധ​ര​ന്‍ ക​മ്മീ​ഷ​ന്‍ നി​യ​മ​നം ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു
Wednesday, July 12, 2023 3:18 PM IST
കൊ​ച്ചി: എ​സ്എ​ന്‍​ഡി​പി യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ല്‍ ശി​പാ​ര്‍​ശ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ സർക്കാർ നി​യോ​ഗി​ച്ച ജ​സ്റ്റീ​സ് ശ​ശി​ധ​ര​ന്‍ ക​മ്മീ​ഷ​ന്‍ നി​യ​മ​നം ഹെെ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു. ര​ണ്ട് മാ​സ​ത്തേ​ക്കാ​ണ് സ്‌​റ്റേ.

മൂ​ന്ന് എ​സ്എ​ന്‍​ഡി​പി യോ​ഗം അം​ഗ​ങ്ങ​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ന​ട​പ​ടി. വി​ഷ​യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി സർക്കാരിനോട് വി​ശ​ദീ​ക​ര​ണം തേ​ടി.

എ​സ്എ​ന്‍​ഡി​പി യോ​ഗം വാ​ര്‍​ഷി​ക തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. സാ​ധാ​ര​ണ ജ​ന​പ്രാ​തി​നി​ധ്യ രീ​തി​യി​ലാ​ണ് 200ല്‍ ​പ​രം അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​റു​ള്ള​ത്.

ഇ​ത്ത​വ​ണ​യും അ​ത്ത​ര​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നു. ജ​ന​പ്രാ​നി​ധ്യ രീ​തി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണം എ​ന്നാ​യി​രു​ന്നു ​വെ​ള്ളാ​പ്പള്ളി ന​ടേ​ശ​ന്‍റെയും താ​ത്പ​ര്യം.


ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​സ്എ​ന്‍​ഡി​പി യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശി​പാ​ര്‍​ശ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ റി​ട്ടേ​ര്‍​ഡ് ജ​സ്റ്റീ​സ് ശ​ശി​ധ​ര​ന്‍ ക​മ്മീ​ഷ​നെ നി​​യോ​ഗി​ച്ചു. ഇ​ത് ചോ​ദ്യം ചെ​യ്താ​ണ് മൂ​ന്ന് അം​ഗ​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍ എ​ത്തി​യ​ത്.

എ​സ്എ​ന്‍​ഡി​പി യോ​ഗം ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യാ​ണ്. കേ​ര​ള നോ​ണ്‍ ട്രേ​ഡിം​ഗ് ക​മ്പ​നി ആ​ക്ടും ഇ​ന്ത്യ​ന്‍ ക​മ്പ​നി ആ​ക്ടും പ്ര​കാ​ര​മാ​ണ് എ​സ്എ​ന്‍​ഡി​പി പ്ര​വ​റ​ത്തി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ സ​ർ​ക്കാ​രി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​പെ​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​ര്‍ ഹൈ​ക്കോ​ട​തിയെ ബോ​ധി​പ്പി​ച്ച​ത്.

ഹ​ര്‍​ജി​ പ​രി​ഗ​ണി​ച്ച കോ​ട​തി ജ​സ്റ്റീ​സ് ശ​ശി​ധ​ര​ന്‍ ക​മ്മീ​ഷ​ന്‍ നി​യ​മ​നം ര​ണ്ട് മാ​സ​ത്തേ​ക്ക് റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<