എടപ്പാടി പളനിസാമി എഐഎഡിഎംകെ ജനറൽ സെക്രട്ടറി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം
Wednesday, July 12, 2023 9:33 AM IST
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയെ എഐഎഡിഎംകെ ജനറൽ സെക്രട്ടറിയായി അംഗീകരിച്ചു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. എഐഎഡിഎംകെ പാർട്ടി ഭാരവാഹികളുടെ പുതുക്കിയ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ദിണ്ഡിഗൽ സി. ശ്രീനിവാസൻ ആണു പാർട്ടി ട്രഷറർ. തമിഴ് മഗൻ ഹുസൈനാണു ചെയർമാൻ. എടപ്പാടി പളനിസാമി ജനറൽ സെക്രട്ടറിയാകുന്നതിനെതിരെ ഒ. പനീർസെൽവം നൽകിയ ഇടക്കാല ഹർജികൾ മദ്രാസ് ഹൈക്കോടതി മാർച്ചിൽ തള്ളുകയും പാർട്ടിയിൽ നിന്നും പളനിസാമിയെയും അനുയായികളെയും പുറത്താക്കിയതിൽ ഇടപെടാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചത്.
എഐഎഡിഎംകെ അധികാരത്തർക്കത്തിൽ പനീർശെൽവം വിഭാഗത്തിനേറ്റ കനത്ത തിരിച്ചടിയാണിത്.