ല​ണ്ട​ൻ: ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ഇ​ഗ ഷ്യാം​ഗ്തെ​ക്കി​നെ വീ​ഴ​ത്തി യു​ക്രെ​യ്ൻ താ​രം എ​ലെ​ന സ്വി​റ്റോ​ലി​ന വിം​ബി​ൾ​ഡ​ൺ വ​നി​താ സിം​ഗി​ൾ​സി​ന്‍റെ സെ​മിഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. സ്കോ​ർ: 7-5,6-7(5), 6-2.

ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന ഫ്ര​ഞ്ച് ഓ​പ്പ​ണി​ലെ ജേ​താ​വാ​യ ഷ്യാം​ഗ്തെ​ക്കി​നെ നി​സാ​ര​മാ​യി കീ​ഴ​ട​ക്കി​യാ​ണ് സ്വി​റ്റോ​ലി​ന വിം​ബി​ൾ​ഡ​ൺ സെ​മി ബെ​ർ​ത്ത് ഉ​റ​പ്പി​ച്ച​ത്.

മാ​ർ​ക്കെ​ത വോ​ൻ​ഡ്രു​സോ​വ​യെ അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ വീ​ഴ്ത്തി​യാ​ൽ സ്വി​റ്റോ​ലി​ന​യ്ക്ക് ക​രി​യ​റി​ലെ രണ്ടാം വിം​ബി​ൾ​ഡ​ൺ ഫൈ​ന​ൽ സ്വ​പ്നം കാ​ണാം. 2019-ലെ ​ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ലി​ൽ സി​മോ​ണ ഹാ​ലെ​പ്പി​നോ​ട് സ്വി​റ്റോ​ലി​ന പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

പ്ര​സ​വാ​വ​ധി​ക്ക് ശേ​ഷം ഏ​പ്രി​ലി​ൽ മാ​ത്രം കോ​ർ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ സ്വി​റ്റോ​ലി​ന നാ​ല് ഗ്രാ​ൻ​ഡ് സ്ലാം ​താ​ര​ങ്ങ​ളെ വീ​ഴ്ത്തി​യാ​ണ് വിം​ബി​ൾ​ഡ​ൺ സെ​മി​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. ആ​ദ്യ റൗ​ണ്ടി​ൽ വീ​ന​സ് വി​ല്യം​സി​നെ ത​ക​ർ​ത്ത സ്വി​റ്റോ​ലി​ന പി​ന്നീ​ട് സോ​ഫി​യ കെ​നി​ൻ, വി​ക്ടോ​റി​യ അ​സ​റെ​ങ്ക എ​ന്നി​വ​രെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.