കാട്ടാക്കടയില്‍ വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം; മൂന്ന് പേര് കസ്റ്റഡിയില്‍
Monday, July 10, 2023 9:29 PM IST
തിരുവനന്തപുരം: കാട്ടാക്കടയില്‍ വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം. സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കാട്ടാക്കട രാജശ്രീ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങിനിടെയാണ് സംഭവം. സ്ത്രീകളോട് മോശമായി പെരുമാറിയ യുവാക്കളെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ തര്‍ക്കമുണ്ടാവുകയായിരുന്നു.
ഇതോടെ ഇവര്‍ സമീപത്തെ കടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതോടെ പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയത്തെ തുടര്‍ന്ന് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്ന് പോലീസ് അറിയിച്ചു.