ഏഴിമല ആയുര്‍വേദ ആൻഡ് വെല്‍നസ് റിസോര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചു
Sunday, July 9, 2023 7:28 PM IST
പയ്യന്നൂര്‍: അപൂര്‍വ ഔഷധസസ്യങ്ങളുടെ നാടായ ഏഴിമലയുടെ നെറുകയില്‍ ഏഴിമല ആയുർവേദ ആൻഡ് വെല്‍നസ് റിസോര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചു. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ റിസോർട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
എല്ലാവിധ രോഗങ്ങള്‍ക്കുള്ള ചികിത്സാ സംവിധാനത്തോടുകൂടിയാണ് ഏഴിമല പരത്തിക്കാട് എമര്‍ജിംഗ് മലബാര്‍ ഗ്രൂപ്പിന്റെ രണ്ടാമത് സംരംഭമായി പ്രവര്‍ത്തനമാരംഭിച്ചത്. ശാന്തമായ അന്തരീക്ഷത്തില്‍ യോഗ, ധ്യാനം എന്നിവയ്ക്കുള്ള സൗകര്യങ്ങളോടെ 52 മുറികളാണ് ഈ ബഹുനില കെട്ടിടത്തില്‍ ചികിത്സക്കായി ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം വിനോദ സഞ്ചാരികള്‍ക്കായി കെട്ടിടത്തിന്റെ ഒരു നില മാറ്റിവച്ചിട്ടുമുണ്ട്.
ശുദ്ധ വെജിറ്റേറിയന്‍ റസ്റ്റോറന്റാണ് മറ്റൊരു പ്രത്യേകത. ഭാരതത്തിന്റെ പൈതൃകമായ ആയുര്‍വേദത്തെ വിദേശ രാജ്യങ്ങള്‍ വ്യാവസായികമായി മാര്‍ക്കറ്റ് ചെയ്യുമ്പോള്‍ ആയുര്‍വേദത്തെ ശാസ്ത്രീയ വിധിപ്രകാരം ചികിത്സക്കായി ഉപയോഗപ്പെടുത്തുകയാണിവിടെ. ആയുര്‍വേദത്തെ ടൂറിസവുമായി കോര്‍ത്തിണക്കിയുള്ള സാധ്യതകളാണ് ലക്ഷ്യം വയ്ക്കുന്നത്.
ആയുര്‍വേദ ചികിത്സക്കായി എത്തുന്ന ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കൊപ്പം വിദേശ ടൂറിസ്റ്റുകളേയും ആകര്‍ഷിക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ റിസോര്‍ട്ട് സംവിധാനം ചെയ്തിരിക്കുന്നതെന്നും ഇതിന് ഒട്ടേറെ സാധ്യതകളുണ്ടെന്നും സ്പീക്കർ പറഞ്ഞു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല,രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ, മുന്‍ എംഎല്‍എ ടി.വി.രാജേഷ്, വത്സന് തില്ലങ്കേരി, കെ.ജയരാജ്, സി.കെ.ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു. എമര്‍ജിംഗ് മലബാര്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി കെ.കെ.രാധാകൃഷ്ണന് നന്ദി പറഞ്ഞു.