ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്ക
Sunday, July 9, 2023 11:02 AM IST
കൊളംബോ: രാജ്യാന്തര സമുദ്രാതിർത്തി ലംഘിച്ചെന്ന കുറ്റത്തിന് 15 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്ക.
രാമേശ്വരത്ത് നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ടിലെ തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന രണ്ട് ബോട്ടുകളും ശ്രീലങ്കൻ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്.