ഏക സിവിൽകോഡ്: പ്രധാനമന്ത്രിക്ക് നിവേദനം നൽകി കാന്തപുരം
Saturday, July 8, 2023 11:37 PM IST
കോഴിക്കോട്: ഏക സിവിൽകോഡ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നിവേദനം നൽകി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. നിയമകമ്മീഷനും മുസ്ലിയാർ നിവേദനം നൽകി.
രാജ്യത്തിന്റെ അരക്ഷിതാവസ്ഥയ്ക്കു നിയമം വഴിവയ്ക്കും. കേന്ദ്രസർക്കാർ പുനരാലോചന നടത്തണം. മൗലികാവകാശങ്ങളിലേക്ക് നുഴഞ്ഞുകയറുന്ന നിയമനിർമാണം ആശങ്കാജനകമെന്നും കാന്തപുരം നിവേദനത്തിൽ പറയുന്നു.