കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ല്‍ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​തി​യ​പു​ര​യി​ല്‍ അ​നൂ​പി​ന്‍റെ(​സു​ന്ദ​ര​ന്‍) മൃ​ത​ദേ​ഹ​മാ​ണ് കൊ​യി​ലാ​ണ്ടി ഹാ​ര്‍​ബ​റി​ന​ടു​ത്ത് ഉ​പ്പാ​ല​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് തോ​ണി​ക്ക് സ​മീ​പ​ത്ത് നി​ല്‍​ക്കു​ക​യാ​യി​രു​ന്ന അ​നൂ​പി​നെ കാ​ണാ​താ​യ​ത്. ഉ​ട​ന്‍​ത​ന്നെ തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.