കനത്ത മഴ; കണ്ണൂർ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു
Wednesday, July 5, 2023 11:08 AM IST
കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. മുപ്പത് മീറ്ററോളം ദൂരമാണ് മതിൽ ഇടിഞ്ഞത്.
ജയിലനകത്തെ ചുറ്റുമതിലിനോട് ചേർന്നുള്ള ഭാഗമാണ് തകർന്നത്. വെട്ടുകല്ലുകൾ കൊണ്ട് നിർമിച്ച ഈ മതിലിൽ ഇലക്ട്രിക്കൽ ഫെൻസിംഗ് അടക്കമുള്ളവ ചെയ്തിരുന്നു.
സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്.