മിന്നലേറ്റ് ഒമ്പത് പേർ മരിച്ചു
Wednesday, July 5, 2023 7:15 AM IST
പാറ്റ്ന: ബിഹാറിലെ വിവിധ ജില്ലകളിലായി മിന്നലേറ്റ് ഒമ്പത് പേർ മരിച്ചു. സംസ്ഥാനത്ത് ഇന്ന് കനത്ത മഴയും പേമാരിയുമാണ് അനുഭവപ്പെട്ടത്.
ബങ്ക, ബക്സാർ ജില്ലകളിൽ രണ്ട് മരണങ്ങൾ വീതമാണ് റിപ്പോർട്ട് ചെയ്തത്. ബഗൽപുർ, രോഹ്താസ്, ജഹനാബാദ്, ജമുയ്, ഔറംഗബാദ് ജില്ലകളിലായി ആകെ അഞ്ച് പേർ മരിച്ചു.
അപകടങ്ങളിൽ അനുശോചനം രേഖപ്പെടുത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.