താമരശേരി ചുരത്തിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു
Tuesday, July 4, 2023 7:55 PM IST
കോഴിക്കോട്: താമരശേരി ചുരത്തിൽ റോഡിന് കുറുകെ മരം മറിഞ്ഞുവീണ് വാഹനഗതാഗതം തടസപ്പെട്ടു.
ആറാം വളവിന് സമീപത്ത് ഇന്ന് വൈകിട്ടാണ് അപകടം സംഭവിച്ചത്. മരംവീണതോടെ ചുരത്തിലൂടെയുള്ള വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു. ഇതോടെ കോഴിക്കോട്, വയനാട് ഭാഗങ്ങളിലേക്ക് പോകേണ്ട നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി.
തുടർന്ന് കൽപ്പറ്റയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി മരംമുറിച്ച് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.