ഏക സിവില്‍ കോഡ് ഒരു മതത്തിനും അംഗീകരിക്കാനാകില്ല: ജിഫ്രി മുത്തുക്കോയ തങ്ങള്‍
Sunday, July 2, 2023 12:26 PM IST
മലപ്പുറം: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നത് ഒരു മതത്തിനും അംഗീകരിക്കാനാകില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഈ നീക്കത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
മറ്റ് സമുദായങ്ങളെയും രാഷ്ട്രീയ കക്ഷികളെയും യോജിപ്പിച്ച് ഇതിനെതിരെ പ്രക്ഷോഭം നടത്തുന്ന കാര്യം ആലോചിക്കും. സമസ്ത അതിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു.
കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് പറഞ്ഞിട്ടുണ്ട്. ഇടതു പക്ഷം ഏകീകൃത സിവില്‍ കോഡിനെ എതിര്‍ത്തത് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം
വ്യക്തമാക്കി