ക്ഷേത്രക്കുളത്തിലിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു
Friday, June 30, 2023 9:48 PM IST
ഹൈദരാബാദ്: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒരേ കുടുംബത്തിലെ രണ്ട് പേർ മുങ്ങിമരിച്ചു. തെലുങ്കാനയിലെ കരിംനഗർ ജില്ലയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്.
പെഡാപ്പള്ളി ജില്ലയിലെ ഗോദാവരിഖനി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ബിജിഗിരി ഷരിഫ് ഗ്രാമത്തിലെ ക്ഷേത്രത്തിന് സമീപത്തുള്ള കുളത്തിൽ ഒരേ കുടുംബത്തിലെ ഒമ്പത് പേർ ഇന്ന് രാവിലെ കുളിക്കാനായി എത്തിയിരുന്നു. ഇതിൽ രണ്ട് പേരാണ് വെള്ളത്തിൽ മുങ്ങിപ്പോയത്.
അപകടം നടന്നയുടൻ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനായില്ല.