ഫിഫ ലോക റാങ്കിംഗിൽ ഇന്ത്യ ആദ്യ നൂറിൽ
Thursday, June 29, 2023 5:38 PM IST
ന്യൂഡൽഹി: ഫിഫ ലോക റാങ്കിംഗിൽ ഇന്ത്യ ആദ്യ 100 ൽ തിരിച്ചെത്തി. പുതിയ റാങ്കിംഗിൽ 4.24 പോയിന്റ് ലഭിച്ച ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി. 101 ാം സ്ഥാനത്തായിരുന്ന ഇന്ത്യ നിലവിൽ 100 ാം സ്ഥാനത്താണ്.
ഇന്റർകോണ്ടിനെന്റൽ കപ്പിലും സാഫ് കപ്പിലും ഉൾപ്പെടെ ഈ മാസം ബ്ലൂ ടൈഗേഴ്സ് കളിച്ച ഏഴ് കളികളിൽ ഒന്നുപോലും പരാജയപ്പെട്ടില്ല. അഞ്ച് വിജയവും രണ്ട് സമനിലയുമായി മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്.
ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ 18 ാം റാങ്കിലേക്ക് ഉയർന്നു. ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനലിൽ ഇന്ത്യയോട് പരാജപ്പെട്ട ലബനൻ റാങ്കിംഗിൽ ഒരു പടി താഴേയ്ക്കിറങ്ങി. ലോക ചാമ്പ്യന്മാരായ അർജന്റീനയാണ് ഒന്നാം റാങ്കിൽ. ഫ്രാൻസ് രണ്ടും ബ്രസീൽ മൂന്നും സ്ഥാനത്താണ്.