മാ​ഡ്രി​ഡ്: ക്രൊ​യേ​ഷ്യ​യു​ടെ വെ​റ്റ​റ​ൻ താ​രം ലൂ​ക്ക മോ​ഡ്രി​ച്ച് സ്പാ​നി​ഷ് ക്ല​ബ്ബ് റ​യ​ൽ മാ​ഡ്രി​ഡു​മാ​യു​ള്ള ക​രാ​ർ പു​തു​ക്കി. അ​ടു​ത്ത വ​ർ​ഷം ജൂ​ണ്‍ വ​രെ​യാ​ണു പു​തി​യ ക​രാ​ർ. മു​പ്പ​ത്തി​യേ​ഴു​കാ​ര​നാ​യ മോ​ഡ്രി​ച്ചി​നാ​യി സൗ​ദി അ​റേ​ബ്യ​ൻ ക്ല​ബ്ബ് രം​ഗ​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും റ​യ​ലി​ൽ തു​ട​രാ​ൻ മോ​ഡ്രി​ച്ച് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

2012ൽ ​ടോ​ട്ട​ന​ത്തി​ൽ​നി​ന്ന് മാ​ഡ്രി​ഡി​ലെ​ത്തി​യ മോ​ഡ്രി​ച്ച്, റ​യ​ലി​നൊ​പ്പം അ​ഞ്ചു ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഉ​ൾ​പ്പെ​ടെ 23 കി​രീ​ട​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. ക​രാ​ർ പു​തു​ക്കി​യെ​ങ്കി​ലും വ​രും സീ​സ​ണി​ൽ മോ​ഡ്രി​ച്ചി​ന് അ​വ​സ​രം ല​ഭി​ക്കു​മോ എ​ന്നു വ്യ​ക്ത​മ​ല്ല. ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ടി​ൽ​നി​ന്നു വ​ൻ തു​ക മു​ട​ക്കി​യെ​ത്തി​ച്ച ജൂ​ഡ് ബെ​ല്ലിം​ഗ്ഹാം അ​ടു​ത്ത സീ​സ​ണി​ൽ റ​യ​ലി​ന്‍റെ മി​ഡ്ഫീ​ൽ​ഡ് ഭ​രി​ക്കു​മെ​ന്നാ​ണു വി​ദ​ഗ്ധ​പ​ക്ഷം.

ബെ​ല്ലിം​ഗ്ഹാ​മി​നൊ​പ്പം ടോ​ണി ക്രൂ​സ്, സെ​ബ​യ്യോ​സ്, എ​ഡ്വാ​ർ​ഡോ ക​മ​വിം​ഗ, ഔ​റേ​ലി​യ​ൻ ചൗ​മെ​നി, ഫെ​ഡെ വാ​ൽ​വ​ർ​ദെ എ​ന്നി​വ​ർ​കൂ​ടി ചേ​രു​ന്ന​തോ​ടെ റ​യ​ലി​ന്‍റെ ക​രു​ത്ത് പ​തി​ന്മ​ട​ങ്ങു വ​ർ​ധി​ക്കും.