പാക് പഞ്ചാബിൽ കനത്ത മഴയും ഇടിമിന്നലും; 20 മരണം
Tuesday, June 27, 2023 11:12 AM IST
ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ കനത്ത മഴയിലും ഇടിമിന്നലിലും 20 പേർ മരിച്ചു. അന്പതിലേറെ പേർക്കു പരിക്കേറ്റു.
മിന്നലേറ്റ് എട്ടു പേരാണു മരിച്ചത്. മറ്റുള്ളവർ മണ്ണിടിച്ചിലിലും വൈദ്യുതാഘാതമേറ്റുമാണു മരിച്ചത്. നിരവധി വീടുകൾ തകർന്നു.
മിക്കയിടത്തും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു.