എഐ കാമറ: ലാപ്ടോപ്പ് വാങ്ങിയതിലും വൻ അഴിമതിയെന്ന് രമേശ് ചെന്നിത്തല
Monday, June 26, 2023 11:08 PM IST
തിരുവനന്തപുരം: എഐ കാമറയുമായി ബന്ധപ്പെട്ട് ലാപ്ടോപ്പുകൾ വാങ്ങിയതിൽ വൻ തോതിലുളള അഴിമതി നടന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കരാറിൽ പറയുന്ന സ്പെസിഫിക്കേഷൻ അനുസരിച്ച് 57,000 രൂപയ്ക്ക് ലഭിക്കേണ്ട ഒരു ലാപ്ടോപ്പ് സർക്കാർ വാങ്ങിയത് 1,48,000 രൂപയ്ക്കാണെന്ന് ചെന്നിത്തല പറഞ്ഞു.
ആകെ വാങ്ങിയ 358 ലാപ്ടോപ്പുകൾക്കായി പരമാവധി ചെലവാക്കേണ്ടത് രണ്ടു കോടി രൂപയാണ്. എന്നാൽ പകരം അഞ്ചു കോടി രൂപയിലധികമാണ് സർക്കാർ ചെലവിട്ടത്.
പരിപാലനചെലവ് ഉൾപ്പെടെ151 കോടി രൂപയായിരുന്ന ടെൻഡർ തുക 232 കോടിയിലേക്കു വന്നത് ഇതുകൊണ്ടാണെന്നും 300 ശതമാനം കൂടുതൽ തുകയ്ക്കാണ് കരാർ നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.