ആകാശ് തില്ലങ്കേരി ജയിലറെ മര്‍ദിച്ചു
Sunday, June 25, 2023 9:55 PM IST
തൃശൂര്‍: സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയായ ആകാശ് തില്ലങ്കരി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥനെ മർദിച്ചു. അസിസ്റ്റന്റ് ജയിലര്‍ രാഹുലിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ വിയ്യൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ഫോണ്‍ ഉപയോഗിച്ചെന്ന സംശയത്തിൽ ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴാണ് സംഭവം. പ്രകോപിതനായ ആകാശ് ജയിലറുടെ തല ചുമരില്‍ ഇടിപ്പിക്കുകയായിരുന്നു. അക്രമത്തില്‍ നിസാര പരിക്കേറ്റ രാഹുല്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് പ്രാഥമിക ചികിത്സ തേടി മടങ്ങി.