ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത മ​ഴ​ക്കി​ടെ ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യു​വ​തി ഷോ​ക്കേ​റ്റ് മ​രി​ച്ചു. സാ​ക്ഷി അ​ഹു​ജ എ​ന്ന യു​വ​തി​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 5.30ഓ​ടെ​യാ​ണ് സം​ഭ​വം.

സ്റ്റേ​ഷ​ന് പു​റ​ത്തെ വെ​ള്ള​ക്കെ​ട്ടി​ന​രി​കി​ലൂ​ടെ ന​ട​ക്ക​വേ വൈ​ദ്യു​തി പോ​സ്റ്റി​ൽ​നി​ന്നു ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഭോ​പ്പാ​ലി​ലേ​ക്ക് പോ​കാ​നാ​യി സ​ഹോ​ദ​രി​ക്കും മൂ​ന്ന് കു​ട്ടി​ക​ൾ​ക്കു​മൊ​പ്പ​മാ​ണ് സാ​ക്ഷി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. വെ​ള്ള​ക്കെ​ട്ടി​ന​രി​കി​ലൂ​ടെ ന​ട​ക്ക​വേ വൈ​ദ്യു​തി പോ​സ്റ്റി​ൽ പി​ടി​ച്ച​തും ഷോ​ക്കേ​റ്റ് വീ​ണു. ഉ​ട​ൻ പോ​ലീ​സ് എ​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.