വന്ദേഭാരത് ട്രെയിന്‍ ശുചിമുറിയില്‍ യാത്രക്കാരന് കുടുങ്ങി
Sunday, June 25, 2023 5:27 PM IST
കാസർഗോഡ്: കാസര്‍ഗോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയിൽ യാത്രക്കാരൻ കുടുങ്ങി. കാസര്‍ഗോഡ് നിന്നാണ് ഇയാള്‍ ശുചിമുറിയില്‍ കയറിയത്. മനഃപൂര്‍വം വാതില്‍ അടച്ച് ഇരിക്കുന്നതാണോയെന്നും റെയില്‍വേ പോലീസ് പരിശോധിക്കുന്നുണ്ട്.
അകത്തുനിന്ന് തുറക്കാവുന്ന വാതില്‍ തുറക്കാന്‍ ഇയാള്‍ തയാറാകുന്നില്ല. ടിക്കറ്റെടുക്കാത്തതിനാല്‍ മനഃപൂര്‍വം വാതിലടച്ച് ഇരിക്കുന്നതാകാമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥരുടെ നിഗമനം.
പേടിച്ചിട്ടാകാം വാതില്‍ തുറക്കാത്തതെന്ന് റെയില്‍വേ പോലീസ് പറയുന്നു.