മെസിയുടെ അർജന്റീനയെ കേരളത്തിലേക്ക് ക്ഷണിച്ച് കായിക മന്ത്രി
Saturday, June 24, 2023 6:51 AM IST
തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അർജന്റൈൻ ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ.
ഇന്ത്യയില്‍ പന്തുതട്ടാനുള്ള താല്പര്യം മെസിയുടെ ടീം വ്യക്തമാക്കിയിട്ടും അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷൻ(എഐഎഫ്എഫ്) തങ്ങളുടെ പക്കല്‍ പണമില്ലെന്ന് ചൂണ്ടിക്കാട്ടി ആ അവസരം കളഞ്ഞുകുളിച്ചിരുന്നു. ഈ സംഭവം വൻ വിവാദമായിരിക്കെയാണ് ലോക ചാമ്പ്യന്മാരെ അബ്ദുറഹ്മാൻ കേരളത്തിലേക്ക് ക്ഷണിച്ചത്.
മെസിയെയും കൂട്ടരെയും കേരളത്തിലേക്ക് ക്ഷണിച്ച് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ക്ലോഡിയോ ടാപിയയ്ക്ക് മന്ത്രി കത്ത് നൽകി.
കത്ത് പങ്കുവച്ച സുദീര്‍ഘമായ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അര്‍ജന്റെൻ ടീമിനെ ക്ഷണിച്ച കാര്യം മന്ത്രി അറിയിച്ചത്.