വിൻഡീസ് ടെസ്റ്റ്: പുജാര പുറത്ത്; ജയ്സ്വാൾ, ഋതുരാജ്, മുകേഷ് പുതുമുഖങ്ങൾ
Friday, June 23, 2023 4:12 PM IST
മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും മുതിർന്ന താരം ചേതേശ്വർ പുജാരയെ ഒഴിവാക്കി. യശ്വസി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്വാദ്, മുകേഷ് കുമാർ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവച്ച വെറ്ററൻ താരം അജിങ്ക്യ രഹാനയെ ടീമിന്റെ ഉപനായകനായും സെലക്ഷൻ കമ്മിറ്റി നിയമിച്ചു. രോഹിത് ശർമ ക്യാപ്റ്റനായി തുടരും.
പേസർ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചപ്പോൾ മറ്റൊരു പേസറായ ഉമേഷ് യാദവിനെ ടീമിൽ നിന്നും ഒഴിവാക്കി. ഡൽഹിയുടെ പേസർ നവദീപ് സെയിനിക്ക് ടീമിൽ ഇടം ലഭിച്ചു. കെ.എസ്.ഭരത് വിക്കറ്റ് കീപ്പർ ബാറ്ററായി തുടരും. ഇഷാൻ കിഷനെ രണ്ടാം വിക്കറ്റ് കീപ്പറായും ഉൾപ്പെടുത്തി.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, യശ്വസി ജയ്സ്വാൾ, കെ.എസ്.ഭരത്. ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ഷർദുൽ ഠാക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയദേവ് ഉനദ്ഘട്ട്, ഇഷാൻ കിഷൻ, നവദീപ് സെയിനി.