അട്ടപ്പാടി മധു കൊലക്കേസ്: പ്രതികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്
Thursday, June 22, 2023 12:54 PM IST
പാലക്കാട്: അട്ടപ്പാടി മധു കൊലക്കസില്‍ വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും. ജസ്റ്റീസ് വിജി അരുണിന്റെ ബെഞ്ചാണ് വിധി പറയുക.
വിചാരണക്കോടതി ശിക്ഷ വിധിച്ചത് തങ്ങളുടെ വാദം വേണ്ടവിധം പരിഗണിക്കാതെയാണെന്നും ഉത്തരവ് റദ്ദാക്കി ജാമ്യം നല്‍കണമെന്നാണ് പ്രതികളുടെ ആവശ്യം. പ്രതികളുടെ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ആകെ 16 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ നാലും പതിനൊന്നും പ്രതികളെ കോടതി വെറുതെവിട്ടിരുന്നു.
ഒന്നാം പ്രതി ഹുസൈന്, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്, അഞ്ചാം പ്രതി രാധാകൃഷ്ണന്, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, 10-ാം പ്രതി ജൈജുമോന്‍, 12-ാം പ്രതി സജീവ്, 13-ാം പ്രതി സതീഷ്, 14-ാം പ്രതി ഹരീഷ്, 15-ാം പ്രതി ബിജു, 16-ാം പ്രതി മുനീര്‍ എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിച്ചത്.
16-ാം പ്രതി മുനീറിന് കോടതി മൂന്ന് മാസം തടവും അഞ്ഞൂറ് രൂപ പിഴയുമാണ് വിധിച്ചത്. ഇയാള്‍ കേസില്‍ പല സമയങ്ങളിലായി മൂന്ന് മാസത്തിലേറെ ജയിലില്‍ കഴിഞ്ഞതിനാല്‍ പിഴ തുക മാത്രം അടച്ചാല്‍ മതിയെന്നായിരുന്നു വിധി.